ചാവക്കാട്: സംസ്ഥാന സർക്കാർ നടത്തുന്ന ക്ഷേമ പ്രവത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൻറെ ഭാഗമായി സി.പി.എം ഗൃഹ സന്ദർശനം ആരംഭിച്ചു.
കടപ്പുറം പഞ്ചായത്ത് ബ്ലാങ്ങാട് വൈലി പ്രദേശത്ത് നടന്ന ഗൃഹ സന്ദർശനത്തിന് കെ.വി അബ്ദുൾ ഖാദർ എം.എൽ.എ നേതൃത്വം നൽകി. സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി അഷ്റഫ്, ചാവക്കാട് ബ്ളോക്ക് പഞ്ചായത്തംഗം ടി.സി ചന്ദ്രൻ, കടപ്പുറം ഗ്രാമ പഞ്ചായത്തംഗം നിത വിഷ്ണുപാൽ, സി.കെ വേണു, കെ.വി ബക്കർ, സി.ബി അബൂബക്കർ എന്നിവർ പങ്കെടുത്തു.