mehandi new

തൊഴിലുറപ്പ് പദ്ധതി അട്ടിമറി നീക്കത്തിനെതിരെ സി പി എം പ്രതിഷേധം

fairy tale

ചാവക്കാട്: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം പ്രകടനം നടത്തി. മണത്തല ഹോച്മിൻ സാംസ്കാരിക കേന്ദ്രത്തിൽ നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് നഗരം ചുറ്റി സെന്ററിൽ സമാപിച്ചു.

planet fashion

തുടർന്ന് നടന്ന പൊതുയോഗം ലോക്കൽ കമ്മിറ്റി അംഗം എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി മാരായ എ എ മഹീന്ദ്രൻ, അശോകൻ, ലോക്കൽ കമ്മിറ്റി അംഗം കെ വി ശശി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.