mehandi new

ഗുരുവായൂർ മേൽപ്പാലത്തിൽ വിള്ളൽ; പൊതുജനങ്ങളുടെ ആശങ്ക അകറ്റണം- യൂത്ത് കോൺഗ്രസ്സ്

fairy tale

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ കാണാനിടയായ സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തി പൊതുജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറിയും നഗരസഭാ കൗൺസിലറുമായ  സി. എസ്. സൂരജ് അവശ്യപ്പെട്ടു. മേൽപ്പാലത്തിന് മീതെ അൻപതോളം മീറ്റർ നീളത്തിൽലാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.  

planet fashion

2023 നവംബർ മാസത്തിലാണ്  കോടികൾ ചിലവഴിച്ച് മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്. ചുരുങിയ സമയത്തിനുള്ളിൽ മേൽപ്പാലത്തിന് സംഭവിച്ച കേടുപാടുകൾ വലിയ ആശങ്ക ഉളവാക്കുന്നതാണ്. നിരവധി തീർത്ഥാടകരും മറ്റു വാഹനങ്ങളും കടന്നു പോകുന്ന വഴിയായതിനാൽ അടിയന്തിരമായി വിദഗ്ദ്ധ പരിശോധന നടത്തണം. 

Macare 25 mar

Comments are closed.