പാലത്തിൽ വിള്ളൽ; ദേശീയപാത 66 മണത്തലയിൽ നിർമ്മാണം പൂർത്തിയായ പാലത്തിലാണ് വിള്ളൽ

ചാവക്കാട് : നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ അടിപ്പാതയുടെ പാലത്തിൽ വലിയ വിള്ളൽ പ്രത്യക്ഷപ്പെട്ടു. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. അമ്പതോളം മീറ്റർ നീളത്തിലാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതുവരെയും ഗതാഗതത്തിന് തുറന്ന് കൊടുക്കാത്ത പാലമാണ് ഇത്. കഴിഞ്ഞ മാസം ഇവിടെ നിമ്മാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിൻ സർവ്വീസ് റോഡിലേക്ക് വീണിരുന്നു. പാലത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ഭയാശങ്കയിലാണ്.

Comments are closed.