mehandi new

ദുരിതയാത്ര – തകര്‍ന്ന റോഡും വെള്ളക്കെട്ടും

fairy tale

പുന്നയൂര്‍: തെക്കേ പുന്നയൂരില്‍ തകര്‍ന്നു കിടക്കുന്ന റോഡില്‍ വെള്ളക്കെട്ടുയര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തിലാകുന്നു.
പുന്നയൂര്‍ പഞ്ചായത്ത് ഓഫീസിനു കിഴക്ക് എടക്കര, തെക്കപുന്നയൂര്‍, ആലാപ്പാലം എന്നിവിടങ്ങളിലേക്കുള്ള മൂന്ന് റോഡുകള്‍ ചേരുന്ന ഭാഗത്താണ് മാസങ്ങളായി റോഡ് തകര്‍ന്നു കിടക്കുന്നത്. വര്‍ഷക്കാലമായതോടെ ഇവിടെ വെള്ളക്കെട്ടുയര്‍ന്ന് റോഡിലെ കുഴികള്‍ കുളമായതാണ് വാഹന യാത്രികര്‍ക്കും വഴിയാത്രക്കാര്‍ക്കും ദുരിതമായത്. കിഴക്കന്‍ മേഖലയില്‍ നിന്ന് പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന ഈ റോഡിലൂടെ പതിവായി ബസില്ലാത്തതിനാല്‍ നാട്ടുകാര്‍ ഓട്ടോറിക്ഷയാണ് ആശ്രയിക്കുന്നത്. റോഡില്‍ രൂപപ്പെട്ട വലിയ കുളം കാരണം ഇപ്പോള്‍ ഇതു വഴി ഓട്ടോകള്‍ക്ക് യാത്ര ചെയ്യാനാവാത്ത സാഹചര്യമാണ്. പഞ്ചായത്ത് ഓഫീസിലേക്കും ദേശീയ പാതയിലേക്കും എത്താന്‍ ഈ ഭാഗത്തുള്ളവര്‍ ഏറെ പ്രയാസപ്പെടുകയാണ്. കാലവര്‍ഷം ശക്തമായാല്‍ ഈ റോഡ് മുഴുന്‍ വെള്ളക്കെട്ടിലാകുന്നത് എല്ലാ വര്‍ഷവും പതിവുള്ളതാണ്. ഈ സമയത്ത് ഇതിലൂടെ നടക്കുന്ന യാത്രക്കാര്‍ റോഡിലെ വലിയ കുഴികളില്‍ വീഴുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Ma care dec ad

Comments are closed.