mehandi new

കുച്ചുപ്പിടിയിൽ ഇരട്ട നേട്ടവുമായി നൃത്തകലാധ്യാപിക

fairy tale

planet fashion

അബ്ദുള്ള മിസ്ബാഹ്

കലോത്സവനഗരി: ഇരട്ടി മധുരവുമായി നടന നികേതനം ഷീബ ടീച്ചർ. ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടീച്ചറുടെ കുട്ടികളെയാണ്.
ഹയർ സെക്കന്ററി വിഭാഗം കുച്ചുപ്പിടി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആശ്മി കെ എസ്. അപ്പു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഷാജു യാമിനി ദമ്പതികളുടെ മകളായ ആശ്മി ചിറ്റട്ടുകാര സ്വദേശിനിയാണ്.

ഹൈ സ്കൂൾ വിഭാഗം കുച്ചുപ്പിടി മത്സരത്തിലും ഷീബ ടീച്ചറുടെ വിദ്യാർത്ഥി തന്നെയാണ് ഒന്നാം സ്ഥാനം നേടിയത്. സെന്റ് സെബാസ്റ്റ്യൻസ് ഹൈ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നിധുനാരാജാണ് ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
രാജേഷ് അമൂല്യ ദമ്പതികളുടെ മകളായ നിധുന മൂന്നു വയസ്സ് മുതൽ ടീച്ചറുടെ കീഴിൽ കുച്ചുപ്പിടി അഭ്യസിക്കുന്നുണ്ട്. പാവറട്ടി സ്വദേശിയാണ്.

Macare 25 mar

Comments are closed.