ഉമർ ഖാളിയുടെ ധീര സ്മരണകളുയർത്തി രാപ്പകൽ മാർച്ച് ചരിത്രം കുറിക്കുന്നു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

അണ്ടത്തോട് : ദേശീയ ഭേദഗതി നിയമത്തിനെതിരെ ഉമർ ഖാളിയുടെ ധീര സ്മരണകളുയർത്തി വെളിയങ്കോട് നിന്നും ആരംഭിച്ച രാപ്പകൽ യാത്ര ചരിത്ര സംഭവമാകുന്നു. മൂന്നുമണിയോടെ ആരംഭിച്ച റാലിയിൽ ആയിരങ്ങളാണ് പങ്കാളികളായികൊണ്ടിരിക്കുന്നത്.
സമസ്ത ചാവക്കാട് മേഖലാ കമ്മിറ്റി സംയുക്ത മഹല്ല് കമ്മിറ്റികളെ സംഘടിപ്പിച്ച് ചാവക്കാട് തുക്കിടി കച്ചേരിയിലേക്ക് നടത്തുന്ന രാപ്പകല്‍ യാത്ര ചാവക്കാട് രാത്രി പത്തുമണിവരെ വിവിധ പരിപാടികളോടെ തുടരും .
ബഷീർ ഫൈസി ദേശമംഗലം, നാസർ ഫൈസി, കരീം ഫൈസി വി ആർ അനൂപ്, കമൽ സി നജ്മൽ, ആന്റോ തോമസ്, സുരേന്ദ്രൻ മരക്കാൻ എന്നിവർ റാലിക്ക് നേതൃത്വം നൽകുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.