അങ്ങാടീ തോറ്റതിന് അമ്മയോട് : ലീഗിലെ ഗ്രൂപ്പ് പോര് – മാധ്യമ പ്രവര്‍ത്തകന് നേരെ വധ ഭീഷണി

ചാവക്കാട് : പ്രശ്നം ലീഗിലെ ഗ്രൂപ്പ് പോര്, ആക്രമണം മാധ്യമ പ്രവര്‍ത്തകന് നേരെയും. മുസ്ലിം ലീഗ് ജില്ലാ നേതാവിന്റെ ഇന്റര്‍ വ്യൂ പത്രത്തില്‍ നല്‍കിയതിനാണ് പുന്നയൂരിലെ മറ്റൊരു ലീഗ് നേതാവിന്റെ അനുയായി മാധ്യമ പ്രവര്‍ത്തകനെ ഫോണിലും നേരിട്ടും നിരന്തരം ശല്ല്യം ചെയ്യുകയും വധ ഭീഷണി മുഴക്കുകയും ചെയ്തത്. തെക്കേ പുന്നയൂര്‍ സ്വദേശി നാസര്‍ അത്താണി എന്നയാള്‍ക്കെതിരെ മാധ്യമം ലേഖകന്‍ കാസിം സയിദ് വടക്കേകാട് പോലീസില്‍ പരാതി നല്‍കി.
ലീഗ് നേതാവായി അടുത്തിടെ നാട്ടില്‍ രംഗ പ്രവേശം ചെയ്ത പ്രവാസിയായ പുന്നയൂര്‍ സ്വദേശിയുടെ അടുത്തയാളായാണ് നാസര്‍ അറിയപ്പെടുന്നത്. തന്റെ സ്വാധീനമുപയോഗിച്ച് ചില പ്രാദേശിക പത്രങ്ങളില്‍ ഗുരുവായൂറിലെ യു ഡി എഫ് സ്ഥാനാര്‍ഥിയാകും എന്ന് വരെ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

Comments are closed.