mehandi banner desktop
Chavakkad online

പ്രവാസി വെൽഫെയർ ഫോറം തൃശൂർ ജില്ലക്ക് പുതിയ നേതൃത്വം

Ft

​ചാവക്കാട്: പ്രവാസി വെൽഫെയർ ഫോറം തൃശൂർ ജില്ലാ കൺവെൻഷൻ ചാവക്കാട് കൾച്ചറൽ സെന്ററിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി അബ്ദുൽ അസീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Jan oushadi

​ സംസ്ഥാന സമിതി അംഗം മുഹമ്മദ് പൊന്നാനിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ജില്ലാ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

​പ്രസിഡന്റ് അക്ബർ പെലാമ്പാട്ട്,

​ജനറൽ സെക്രട്ടറി സി എം അബ്ദുൽ അസീസ്, ​ട്രഷറർ ടി എം കുഞ്ഞിപ്പ,  

​വൈസ് പ്രസിഡന്റ് വാഹിദ് കൊട്ടാരത്തിൽ, ജോയിന്റ് സെക്രട്ടറി ടി വി ശരീഫ് എന്നിവരെ ​പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്  ടി എം കുഞ്ഞിപ്പ  സമാപന പ്രസംഗം നിർവഹിച്ചു. ​ഗുരുവായൂർ മണ്ഡലം കൺവീനർ ടി കെ താഹിർ സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.

Comments are closed.