mehandi banner desktop
Chavakkad online

കറുകമാട് മുല്ലപ്പുഴ ജലോത്സവം: താണിയനും വടക്കുമ്പറവും ജേതാക്കൾ

Ft

കടപ്പുറം : തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കറുകമാട് കലാസാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച ഡോക്ടര്‍ എ.പി.ജെ. അബ്ദുള്‍ കലാം മെമ്മോറിയല്‍ ആറാമത് എവര്‍ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള കറുകമാട് മുല്ലപ്പുഴ ജലോത്സവം ആവേശമായി. എ, ബി ഗ്രേഡുകളിലായി 16 ഇരുട്ടുകുത്തി ചുരുളന്‍ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുത്തു. എ ഗ്രേഡ് വിഭാഗത്തിൽ ഒരുമനയൂർ ശ്രീമുരുക ബോട്ട് ക്ലബിന്റെ താണിയൻ വള്ളം ജേതാക്കളായി. ഒരുമനയൂർ വീരസേനാപതി ബോട്ട് ക്ലബിന്റെ ഗരുഡൻ രണ്ടാം സ്ഥാനം നേടി. വടക്കൻ ബ്രദേഴ്സ് തൃശൂരിന്റെ പൊന്നകത്തത്തമ്മ നമ്പർ 1 മൂന്നാം സ്ഥാനം സ്വന്തമാക്കി. ബി ഗ്രേഡ് വിഭാഗത്തിൽ ജലസംഘം ബോട്ട് ക്ലബ്ബ് മൂപ്പെട്ടിത്തറയുടെ വടക്കുംപുറം ജേതാക്കളായി സെൻറൈസ് ഒരുമനൂരിന്റെ സെൻറ് ജോസഫ് നമ്പർ 2, ബി സി എൻ നടുവിൽ കരയുടെ ജിബിതട്ടകൻ രണ്ട് മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി.

Jan oushadi

എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ് അധ്യക്ഷത വഹിച്ചു. കറുകമാട് കലാസാംസ്കാരിക വേദി പ്രസിഡൻറ് അബ്ദുൽ റഹീം സ്വാഗതമാശംസിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കെ ഷിബു, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എം താഹിർ, എ വി ഗഫൂർ, വി അഷ്റഫ് സൽവ ഗ്രൂപ്പ്, അമീർ നാലുമണിക്കാറ്റ്, ശിവശങ്കർ ചെറുതുരുത്തി, വി എം സാഹിദ്, വി മജീദ്‌, വി ഉമ്മർ, ഷെജീറ ഷാഹിർ, വി ടി ശുഹൈബ് എന്നിവർ സംസാരിച്ചു.

Comments are closed.