ചാവക്കാട് മർച്ചന്റ്സ് ‘ഓണം പൊന്നോണം’ ഓണാഘോഷം സമാപിച്ചു

ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ‘ഓണം പൊന്നോണം’ ഓണാഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.വി. അബ്ദുൽ ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ നിർവഹിച്ചു. വാർഡ് കൗൺസിലർ ഷാജിത ഹാഷിർ, കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറർ ജോയ് മുത്തേടൻ, വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സി.എം.എ ജനറൽ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ ജോജി തോമസ് സ്വാഗതവും ട്രഷറർ കെ.കെ. സേതുമാധവൻ നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ സി.റ്റി. തമ്പി, കെ.എൻ. സുധീർ, ആർ.എസ്. ഹമീദ്, സെക്രട്ടറിമാരായ പി.എം. അബ്ദുൽ ജാഫർ, പി.എസ്. അക്ബർ, എ.എസ്. രാജൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ മണിലാൽ, പി.എം. അക്ബർ, വി.കെ.ബി. അഷറഫ് എന്നിവരും യൂത്ത് വിംഗ് പ്രസിഡന്റ് ഷഹീർ മഹാരാജ്, സെക്രട്ടറി ജെഫിൻ ജോണി, വനിതാ വിംഗ് പ്രസിഡന്റ് ഫാഡിയ ഷഹീർ, സെക്രട്ടറി റസിയ ഷാഹുൽ, ട്രഷറർ രതി രാജൻ, വനിതാ വിംഗ് മണ്ഡലം ചെയർപേഴ്സൺ കെ.കെ. രാജശ്രീ എന്നിവരും സംസാരിച്ചു. വിവിധ കലാ-കായിക പരിപാടികളോടെയാണ് ഓണാഘോഷം സമാപിച്ചത്.



Comments are closed.