തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു

വെങ്കിടങ് : തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. വേലി യത്ത് കുമാരനാണ് അൽപ്പം മുമ്പ് വെട്ടേറ്റ് മരിച്ചത്. മകൻ പ്രജിയാണ് അച്ഛനെ വെട്ടിക്കൊന്നത്.

ചൂണ്ടയിട്ടു മീൻ പിടിച്ച് തിരിച്ചെത്തിയ കുമാരൻ കൈകാലുകൾ കഴുകി വീട്ടിൽ കയറിയ ഉടൻ മകൻ പ്രജി വെട്ടുകത്തി ഉപയോഗിച്ച് പുറകിൽ നിന്നും കഴുത്തിനു വെട്ടുകയായിരുന്നു. കുമാരൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പ്രജി ലഹരിക്കടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. തിങ്കളാഴച്ച പുതിയ വീട്ടിൽ താമസം ആരംഭിക്കാനിരിക്കയാണ് സംഭവം.



Comments are closed.