
ചിറ്റാട്ടുകര: ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ചിറ്റാട്ടുകര പത്താം വാർഡിൽ അന്തിക്കാടൻ വീട്ടിൽ ജേക്കബ് മകൻ ജോയ്സൺ (47) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12 മണിയോടെ ചിറ്റാട്ടുകര പോൾ മാസ്റ്റർപടിയിലായിരുന്നു അപകടം. ലോറിയിൽ സാധനങ്ങൾ കയറ്റിക്കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാവറട്ടി സാൻജോസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Comments are closed.