mehandi new

ഡിസംബർ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനം – എസ് ഡി പി ഐ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

fairy tale

ബാബരി മസ്ജിദ് ധ്വംസനത്തിന് ഡിസം 06 തിരഞ്ഞെടുത്തത് അംബേദ്കറുടെ ഓർമ്മ ദിനം ചർച്ച ചെയ്യാതിരിക്കാൻ

planet fashion

ചാവക്കാട് : ഇന്ത്യൻ ഭരണഘടന ശിൽപ്പിയായ ഡോ.ബി.ആർ. അംബേദ്കറുടെ ഓർമ്മദിനം ചർച്ചയ്ക്ക് വിധേയമാക്കരുതെന്ന ലക്ഷ്യം കൂടി ഡിസംബർ ആറ് ബാബരി മസ്ജിദ് ധ്വംസനത്തിന് തിരഞ്ഞെടുത്തതിന് പിന്നിലുണ്ടെന്ന് എസ്.ഡി.പിഐ ദേശീയ സമിതിയംഗം പി.പി.മൊയ്തീൻ കുഞ്ഞ് പറഞ്ഞു. സാമൂഹിക നീതി ഉറപ്പാക്കാനുതകുന്ന അവകാശ പത്രികയായ ഇന്ത്യൻ ഭരണഘടന മനുവാദികൾക്ക് എന്നും പ്രതിബന്ധമാണ്. ജാതിവ്യവസ്ഥയുടെ എല്ലാതരം അടിച്ചമർത്തലുകളും ഏറ്റുവാങ്ങി വളർന്ന അംബേദ്കർ അധസ്ഥിത ജനത ഒരിക്കലും സാമൂഹിക അടിച്ചമർത്തുകൾക്ക് ഇരയാകരുതെന്ന് ആഗ്രഹിക്കുകയും അതിനുതകുന്ന വകുപ്പുകൾ അദ്ധേഹം ഭരണഘടനയിൽ എഴുതിച്ചേർക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെയാണ് സംഘപരിവാരം ബാബരി മസ്ജിദ് ധ്വംസനത്തിന് ഡിസംബർ ആറ് തിരഞ്ഞെടുത്തതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ഡിസംബർ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനം സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എം. ഫാറൂഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ശശി പഞ്ചവടി, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് വടക്കൂട്ട്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ തിയ്യത്ത്, ഇ.എം. ലത്തീഫ്, സെക്രട്ടറിമാരായ മനാഫ് കരൂപ്പടന്ന, റഫീന സൈനുദ്ധീൻ , മണ്ഡലം പ്രസിഡന്റ് കെ.വി നാസർ എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.