തൃശൂരിലെ തോൽവി കോൺഗ്രസ്സിൽ പോര് തുടങ്ങി – ടി എൻ പ്രതാപനെതിരെ ഡിസിസി ഓഫീസിൻ്റെ മതിലിൽ പോസ്റ്റർ

തൃശ്ശൂർ : കെ.മുരളീധരൻ്റെ പരാജയത്തിന് പിന്നാലെ തൃശൂരിൽ കോൺഗ്രസ്സിൽ പോര് തുടങ്ങി. ഡിസി സി പ്രസിഡൻ്റ് ജോസ് വള്ളൂരിനും ടി.എൻ പ്രതാപനുമെതിരെ പോസ്റ്റർ. ടി എൻ പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ലെന്നും ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ജോസ് വള്ളൂർ രാജിവെക്കണമെന്നുമാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസിസി ഓഫീസിൻ്റെ മതിലിലും പരിസരത്തുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. പോസ്റ്ററിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.

Comments are closed.