ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് ഏരിയ കാൽനട ജാഥക്ക് ഗംഭീര തുടക്കം

ചാവക്കാട്: ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കാൽനട പ്രചരണ ജാഥക്ക് ഗംഭീര തുടക്കം. വർഗ്ഗീയതയും സാമൂഹ്യജീർണതയും ലഹരി വ്യാപനവും നാടിന്നാപത്ത് എന്ന മുദ്രാവാക്യം ഉയർത്തി തമ്പുരാൻ പടിയിൽ നിന്നും ആരംഭിച്ച ജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ വി നഫീസ ഉദ്ഘാടനം ചെയ്തു. തമ്പുരാൻ പടി മേഖല പ്രസിഡൻറ് സിന്ദു ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജാസ്മിൻ ഷഹീർ, വിജിത സന്തോഷ് എന്നിവർ സംസാരിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ഷൈനി ഷാജി, വൈസ് ക്യാപ്റ്റൻ പ്രീജ ദേവദാസ്, മാനേജർ സിന്ദു ബാബു, സുനിത അരവിന്ദൻ, ബബിത മോഹനൻ, എം ബി രാജലക്ഷ്മി, പ്രസന്ന രണദിവെ, ടി ജി രഹന, ഒ വി ജിഷ എന്നിവർ സംസാരിച്ചു. 200 ലധികം വനിതകൾ അണിനിരണ ആദ്യ ദിന ജാഥ ചാവക്കാട് ടൗണിൽ സമാപിച്ചു.
ശനിയാഴ്ച്ച ഒരുമനയൂർ മുത്തമ്മാവിൽ നിന്നും ആരംഭിക്കുന്ന ജാഥ എടക്കഴിയൂർ പഞ്ചവടിയിൽ സമാപിക്കും. 25-ാം തിയതി ഞായറാഴ്ച വടക്കേകാട് നായരങ്ങാടിയിൽ ജാഥക്ക് സമാപനമാകും. സംസ്ഥാന കമ്മിറ്റി അംഗം കെ ആർ സീത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

Comments are closed.