പോപ്പുലർ ഫ്രണ്ട് നിരോധനത്തെതുടർന്ന് പ്രകടനം – യു എ പി എ കേസിൽ ചാവക്കാട് വീണ്ടും അറസ്റ്റ്

ചാവക്കാട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് അഞ്ചങ്ങാടിയിൽ പ്രകടനം നടത്തിയത് സംബന്ധിച്ച യു എ പി എ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഒരാളെക്കൂടെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം മാട് വലിയകത്ത് തൊട്ടാപ്പിൽ വീട് അബ്ദുൾറഹിമാൻ മകൻ ജാഫർ( 34) നെയാണ് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.

ഈ കേസിൽ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments are closed.