നിയമസഭാ മന്ദിരത്തിൽ പ്രതിപക്ഷ എം എൽ എമാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ പ്രകടനം
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
ഗുരുവായൂർ : നിയമസഭാ മന്ദിരത്തിൽ സനീഷ് കുമാർ ജോസഫ് ഉൾപ്പടെയുള്ള പ്രതിപക്ഷ എം.എൽ.എമാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. എ ഗോപപ്രതാപൻ, വൈസ് പ്രസിഡന്റുമാരായ അരവിന്ദൻ പല്ലത്ത്, പി. കെ രാജേഷ് ബാബു, പി. ഐ ലാസർ മാസ്റ്റർ, നേതാക്കളായ എം. എസ് ശിവദാസ്, എച്ച്. എം നൗഫൽ, ആർ. കെ നൗഷാദ്, ശിവൻ പാലിയത്ത്, കെ. എം ഷിഹാബ്, ടി. വി കൃഷ്ണദാസ്, സൈസൺ മാറോക്കി, പീറ്റർ പാലയൂർ, നിഖിൽ ജി കൃഷ്ണൻ, തബ്ഷീർ മഴുവഞ്ചേരി, രഞ്ജിത്ത് പാലിയത്ത്, ഷാരൂഖാൻ, ഫദിൻ രാജ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
![Jan oushadi muthuvatur](https://chavakkadonline.com/wp/wp-content/uploads/2025/01/IMG-20250120-WA0019.jpg)
Comments are closed.