ഗുരുപാദപുരി ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ 21-ാമത് ദേശവിളക്ക് മഹോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

ചാവക്കാട്: ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ വെച്ച് തത്വമസി ഗൾഫിന്റെ ആഭിമുഖ്യത്തിലുള്ള 21-ാമത് ദേശവിളക്ക് മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. 2026 നവംബർ 28-നാണ് ഗുരുപാദപുരി ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ ദേശവിളക്ക് മഹോത്സവം നടക്കുന്നത്.ക്ഷേത്രം ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. പി.വി. മധുസൂദനൻ, സമുദായ ദീപിക യോഗം പ്രസിഡന്റ് ശ്രീ. കുറ്റിയിലിന് ബ്രോഷർ നൽകി പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ സമുദായ ദീപിക യോഗം സെക്രട്ടറി കളത്തിൽ രമേഷ്, ട്രഷറർ എ.എ. ജയകുമാർ, ഗുരുപാദപുരി ശ്രീ അയ്യപ്പ സേവാസംഘം കൺവീനർ എൻ.വി. മധു, ക്ഷേത്രം മേൽശാന്തി ശിവാനന്ദൻ, സമുദായ ദീപിക യോഗം ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.




Comments are closed.