mehandi new

പുന്ന അയ്യപ്പ ക്ഷേത്രത്തിൽ ദേശാവിളക്ക്‌ ഇന്ന് – ഗണപതി ഹോമത്തോടെ കർമ്മങ്ങൾക്ക് തുടക്കമായി

fairy tale

ചാവക്കാട്‌:  പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശവിളക്ക്‌ ഇന്ന് ഞായറാഴ്ച്ച പുലർച്ചെ ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു. പൂജാ കർമ്മങ്ങൾക്ക് തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപാട് കാർമികത്വം വഹിക്കും. തുടർന്ന് പന്തലിൽ കാൽനട്ട് കർമ്മം പിണ്ടികൊണ്ടുള്ള ക്ഷേത്ര നിർമ്മാണങ്ങൾ വൈകിട്ട് പന്തലിൽ പ്രതിഷ്‌ടാ കർമ്മം നടക്കും.

planet fashion

വൈകീട്ട് ഏഴു മണിക്ക് പേരകം ശിവക്ഷേത്രത്തിൽ നിന്നാണ് പാലകൊമ്പ് എഴുന്നുള്ളിപ്പ് പുറപെടുന്നത്. മണത്തല ജനാർദ്‌ധൻ ഗുരുസാമി യുടെയും, വെങ്കിടങ്ങ് വേലയുധൻ പാർട്ടി യുടെയും ഉടുക്ക് പാട്ടും, സ്വാമി തുള്ളലും, പഞ്ചവാദ്യവും അകമ്പടി സേവിക്കും. രാത്രി ഒൻപത് മണിക്ക് പാലകൊമ്പ് എഴുന്നുള്ളിപ്പ് അമ്പലനട കയറും. തുടർന്ന് ആയിരത്തോളം പേർക്ക് അന്നദാനം നടക്കും. പതിനൊന്നു മണിക്ക് ഉടുക്കു പാട്ടും, പുലർച്ചെ മൂന്നു മണിക്ക് എഴുന്നുള്ളിപ്പ് വെട്ടും തടയും, കനലാട്ടവും.  തിരിഉഴിച്ചലോടെ സമാപനം  കുറിക്കും.

1960 ൽ പുന്നയിലെ പ്രമുഖനായിരുന്ന കുട്ടു സാഹിബാണ് കുന്നത്തുള്ളി പാടത്ത് ദേശവിളക്കിനു തുടക്കം കുറിച്ചതെന്ന് പറയുന്നു. 1984 വരെ ദേശവിളക്കിനു കുട്ടു സാഹിബ് നേതൃത്വം നൽകി.  പിന്നീട് ദേശവിളക്ക് നിലച്ചു.  2000 ത്തിൽ കെ കരുണാകരൻ പുന്ന അയ്യപ്പക്ഷേത്രത്തിനു തറക്കല്ലിട്ടു. തുടർന്ന് അയ്യപ്പ പ്രതിഷ്ട സ്ഥാപിച്ചു. പിന്നീട് സുബ്രമഹ്ണ്യ പ്രതിഷ്ടയും, ഗണപതി പ്രതിഷ്ടയും, സ്ഥാപിച്ചു. ക്ഷേത്ര കമ്മിറ്റി ദേശവിളക്കും മറ്റു ആഘോഷങ്ങളും നടത്തിവന്നു. ഏഴുവർഷം മുമ്പാണ് മാളികപുറത്തമ്മ വനിതാ കമ്മിറ്റി ദേശവിളക്കിനു നേതൃത്വം വഹിച്ചു തുടങ്ങിയത്. 

ആഷോഷ കമ്മിറ്റികളുടെ നേതൃസ്ഥാനത്തും മുസ്ലിങ്ങൾ സ്ഥാനങ്ങൾ വഹിക്കാറുണ്ട്. സൗഹാർദ്ധത്തിന്റെ പ്രതീകമാണ് പുന്ന അയ്യപ്പ സുബ്രഹമുണ്യ ക്ഷേത്രം. മാളിക പുറത്തമ്മ വനിതാ കമ്മിറ്റി  ഭാരവാഹികളായ രക്ഷാധികാരി പ്രേമലത, പ്രസിഡന്റ് ലതിക രവിറാം, സെക്രട്ടറി ബിന്ദു പ്രേംകുമാർ, വിജയ പുഷ്‌പൻ, ലീന യതീന്ദ്രദാസ്, വിജയ ലക്ഷ്‌മി, സീതാ ലകഷ്‌മി, രജണി മണി, മീരാ രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.