Header

തീരദേശ ഹൈവേയുടെ വിശദമായ സ്കെച്ച് ഒരാഴ്ച്ചക്കകം, ഭൂമി നഷ്ടപ്പെടുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം – എം എൽ എ

ചാവക്കാട് : തീരദേശ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. തീരദേശ ഹൈവേനിർമ്മാണത്തിന്റെ
വിശദമായ സ്കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് തീരദേശ ഹൈവേ നിർമ്മാണ ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദ്ദേശം നൽകി. നിർമ്മാണ സ്ഥലത്ത് പഞ്ചായത്തുകൾക്ക് പദ്ധതി നടപ്പാക്കേണ്ടതും ജനങ്ങൾക്ക് വീടു നിർമ്മാണ പ്രവർത്തികളും ഉൾപ്പെടുന്നതിനാൽ അലൈയ്മെന്റ് എത്രയും പെട്ടെന്ന് നൽകണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

ഭൂമി നഷ്ടപ്പെടുന്നവർക്ക് കൃത്യമായ നഷ്ടപരിഹാര തുക നൽകുമെന്നും എം എൽ എ യോഗത്തെ അറിയിച്ചു. ഭൂമി നഷ്ടപ്പെടുന്നവരുടെയും കട ഉടമകളുടെയും യോഗം പഞ്ചായത്തടിസ്ഥാനത്തിൽ വിളിക്കുമെന്നും എം എൽ എ അറിയിച്ചു.

ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ചാവക്കാട് നഗരസഭ വൈ.പ്രസിഡന്റ് കെ കെ മുബാറക്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്ത്താക്കലി, പഞ്ചായത്ത് പ്രസിഡന്റ്മാരായ സുശീല സോമൻ, ജാസ്മിൻ ഷെഹീർ, ഹസീന താജുദ്ദീൻ, പുന്നയൂർ വൈ.പ്രസിഡന്റ് സലീന നാസർ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു, തഹസിൽദാർ ടി കെ ഷാജി, സർക്കിൾ ഇൻസ്പെക്ടർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, തീരദേശ ഹൈവേ ഉദ്യോഗസ്ഥർ, തീരദേശത്തെ വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

thahani steels

Comments are closed.