ചാവക്കാട്: താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നവീകരിച്ച മോര്‍ച്ചറിയുടേയും ഫ്രീസര്‍ സംവിധാനങ്ങളുടേയും സമര്‍പ്പണവും താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ചാവക്കാട് നഗരസഭ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കൈമാറ്റവും ഇതോടൊപ്പം നടക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ ചെലവിട്ടാണ് ഡയാലിസ് യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, സൂപ്രണ്ട് ഡോ. പി.കെ ശ്രീജ, ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാൻ മഞ്ജുഷ സുരേഷ് തുടങ്ങിയവര്‍ സംബന്ധിക്കും