mehandi new

മാലിന്യമുക്ത നവ കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ഭിന്നശേഷി വിദ്യാർത്ഥികളും

fairy tale

ചാവക്കാട് :  താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ സ്കൂളിൽ  ഹരിത സഭ രൂപീകരിച്ചു.  ഡോ. ജംഷീദ് ബഷീർ റഹീം ഉദ്ഘാടനം നിർവഹിച്ചു. ഇൻസൈറ്റ് രക്ഷാധികാരി

planet fashion

കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു.  ഭിന്നശേഷിക്കാർ മാറ്റി നിർത്തപ്പെടേണ്ടവരല്ല, മാലിന്യമുക്ത നവ കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ  ഭിന്നശേഷി വിദ്യാർത്ഥികളും പങ്കാളികളാണെന്ന്  സ്കൂൾ  മാനേജിംഗ് ട്രസ്റ്റിയും  പ്രിൻസിപ്പളുമായ  ഫാരിദ ഹംസ പറഞ്ഞു.

ഇക്കോ സെൻസ് ഹരിത സഭയുടെ കോഡിനേറ്ററും സ്പെഷ്യൽ എഡ്യൂക്കേറ്ററുമായ  സീനത്ത് റഷീദ് ഹരിത സഭയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. തൃശ്ശൂർ സ്പെഷ്യൽ സ്കൂൾ കാലോത്സവത്തിൽ പങ്കെടുത്ത  വിദ്യാർത്ഥികൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണവും ചെയ്തു.  പിടിഎ പ്രസിഡണ്ട് മരുത് പാണ്ടി, മെമ്പർമാരായ പ്രിൻസ് മാളിയേക്കൽ, അബൂബക്കർ, മൈമൂന, സുബൈദ, നസീമ തുടങ്ങിയ രക്ഷിതാക്കളും റഷീദ്, ആരിഫ്, ലത്തീഫ് തുടങ്ങിയ മറ്റു സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. സ്റ്റാഫ്‌ സെക്രട്ടറി  ഫെമിന നന്ദി പറഞ്ഞു. തുടർന്നു കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

Comments are closed.