ഒരുമനയൂരിൽ ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ഒരുമനയൂർ: ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് 2023 -24 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതി ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ വി കബീർ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി രവീന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ ടി. ഫിലോമിന, പഞ്ചായത്ത് മെമ്പർമാരായ കെ ജെ ചാക്കോ, നഷ്‌റ മുഹമ്മദ്, ആരിഫ ജു ഫയർ, പഞ്ചായത്ത് സെക്രട്ടറി ആർ ശശികുമാർ, എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥ ഐസിഡിഎസ് സൂപ്പർവൈസർ ഷീജ നന്ദി അറിയിച്ചു.aL


Comments are closed.