Header

പൊരിവെയിലത്ത് പൊരിഞ്ഞ പോരാട്ടം – ബാൻഡിൽ കപ്പടിച്ച് ദിൽനയും സംഘവും

വടക്കേകാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജേതര മത്സരങ്ങളിൽ ജനപ്രിയ ഇനമായ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദിൽന ഫാത്തിമയും സംഘവും.  ഹൈസ്‌കൂൾ തല ബാൻഡ് മേളത്തിലാണ്  എൽ എഫ് സി എച്ച് എസ് എസ് ഒന്നാം സ്ഥാനം കരസ്തമാക്കിയത്. മികച്ച ഫോർമേഷനും റിഥവും കൈമുതലാക്കിയാണ് ദിൽനയും സംഘവും ജില്ലാതലത്തിലേക്ക് ചുവട് വെച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ദിൽനയും സംഘവും ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കാരസ്ഥമാക്കുന്നത്. സെന്റ് തെരെസാസ് ബ്രഹ്മകുളം, ഐ സി എ വടക്കേകാട് എന്നീ ടീമുകളായിരുന്നു ബാൻഡ് വാദ്യ മത്സരത്തിൽ പങ്കെടുത്ത മറ്റു ടീമുകൾ.

നട്ടുച്ചക്ക് പൊരിവെയിലത്തായിരുന്നു ഡിസ്പ്ലേ മത്സരവും ഊഴം കാത്തുള്ള നിൽപ്പും. ഐ സി എ സ്കൂളിലെ വിദ്യാർത്ഥി ഗ്രൗണ്ടിൽ കുഴഞ്ഞു വീണു. വിദ്യാർത്ഥിയെ ഉടനെ തന്നെ മെഡിക്കൽ റൂമിലേക്ക് മാറ്റുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. 

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.