ജില്ലാകളക്ടർ ദുരിത മേഖലകൾ സന്ദർശിച്ചു – ദേശീയപാത നിർമ്മാണത്തെ തുടർന്നുള്ള മഴക്കാല കെടുതിക്ക് പരിഹാരമാകുന്നു
ചാവക്കാട്: ദേശീയപാത നിർമ്മാണത്തെ തുടർന്ന് മഴക്കാല കെടുതി അനുഭവിക്കുന്ന ചാവക്കാട് മേഖലയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ സന്ദർശിച്ചു. ദുരിത മേഖലകൾ നേരിട്ട് കണ്ട കളക്ടർ ശാശ്വത പരിഹാരത്തിനുള്ള നടപടി സ്വീകരിക്കാൻ ചാവക്കാട് തഹസീൽദാർക്ക് നിർദേശം നൽകി. മന്ദലാംകുന്ന് എ. കെ. ജി റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരത്തിനുള്ള നടപടികൾക്ക് തീരുമാനമായി. സർവീസ് റോഡുൾപ്പടെ വെള്ളം നിറഞ്ഞ എ. കെ. ജി റോഡ് പരിസരത്തെ 30 വീട്ടുകളാണ് വെള്ളക്കെട്ടിൻ്റെ ദുരിതം അനിഭവിക്കുന്നത്. മേഖലയിലെ വെള്ളം ചക്കാേല റോഡിലൂടെ പൈപ്പുവഴി കനാലി കനാലിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. മണ്ണിനടിയിലൂടെ വ്യാസം കൂടിയ പെെപ്പിട്ട് 30 മീറ്റർ ഇടവിട്ട് മാൻഹോളിട്ടാണ് വെള്ളമൊഴുക്ക് സുഗമമാക്കാൻ പദ്ധതിയിട്ടത്. അവസാന ഭാഗമായ കനാേലി കനാൽ ഭാഗത്ത് സ്ലൂയിസ് നിർമിക്കും. കനാലിലെ വെള്ളം തിരിച്ച് ഒഴുകാതിരിക്കാനാണിതെന്ന് ചാവക്കാട് തഹസിൽദാർ ടി. പി . കിഷോർ പറഞ്ഞു. പദ്ധതിക്കുള്ള സാമ്പത്തികച്ചെലവ് ദേശീയ പാത നിർമ്മാണ കരാർ കമ്പനി നിർവഹിക്കും. ദേശീയ പാതയുടെ പ്രൊജക്റ്റ് ഓഫീസർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Comments are closed.