ജില്ലാ സമ്മേളനം ചാവക്കാട് ശനിയാഴ്ച്ച – എം എസ് എഫ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

ചാവക്കാട്: എം.എസ്.എഫ് തൃശ്ശൂർ ജില്ലാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. തിരുവത്ര പുതിയറ ലീഗ് ഓഫീസിൽ വെച്ച് നടന്ന മൈലാഞ്ചി മത്സരത്തിൽ ഇരുപതോളം പേർ പങ്കെടുത്തു. എം.എസ്.എഫ് ഗുരുവായൂർ നിയോജമണ്ഡലം വൈ പ്രസിഡന്റ് കെ. എം മെഹ്‌റൂഫ നർഗീസ് ഉദ്ഘാടനം ചെയ്തു. ജൂലൈ 05ന് ശനിയാഴ്ച ചാവക്കാട് വെച്ചാണ് എം എസ് എഫ് ജില്ലാ സമ്മേളനം നടക്കുന്നത്. മുനിസിപ്പൽ പ്രസിഡന്റ് ദാവുദുൽ ഹക്കീം അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി അനസ് പി എം, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി സബാഹ് താഴത്ത്, ദിൽന നൗറിൻ, തൻഹ നസ്‌നി എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹൈഫ സ്വാഗതവും, ട്രഷറർ സിയാൻ മാളിയേക്കൽ നന്ദിയും പറഞ്ഞു.
ജില്ലാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിലായി ചായ മക്കാനി സംഘടിപ്പിക്കുമെന്ന് മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Comments are closed.