mehandi new

ജില്ലാ ആരോഗ്യവിഭാഗം ചക്കംകണ്ടം സന്ദർശിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ഗുരുവായൂർ ചക്കംകണ്ടം മേഖലയിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തിൽ മാലിന്യം കലർന്ന സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അങ്ങാടിത്താഴം, ചക്കംകണ്ടം, തെക്കൻപാലയൂർ മേഖലകൾ സന്ദർശിച്ചു.
പൗരാവകാശ വേദി പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഡി എം ഒ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നല്കാൻ ആരോഗ്യവിഭാഗത്തോട് ആവശ്യപ്പെട്ടത്.
സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ നാട്ടുകാരോടും പൗരാവകാശ വേദി പ്രവർത്തകരോടും വിവരങ്ങൾ ആരാഞ്ഞു. വിശദമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞ സംഘം ഇത്‌ സംബന്ധിച്ച റിപ്പോർട്ട് എത്രയും പെട്ടന്ന് തയ്യാറാക്കി മേലധികാരികൾക്ക് സമർപ്പിക്കുമെന്ന് അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസി. എം.കെ.സുബ്രമണ്യൻ, ഇ.കെ വിജയകുമാർ, താലൂക്ക് ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തിയത്.
പൗരാവകാശവേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, അനീഷ് പാലയൂർ, കെ.പി അഷ്റഫ്, വി.പി സുഭാഷ്, സി എം ജെനിഷ്, ശ്രീധരൻ ചക്കംകണ്ടം, നൗഷാദ് അഹമ്മു, പി.എം വഹാബ് എടപ്പുള്ളി, ഷാജി അങ്ങാടിത്താഴം എന്നിവരും സംഘത്തെ അനുഗമിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Haji’s pharma

Comments are closed.