mehandi new

ജില്ലാ കലോത്സവം വേദികൾ ഉണർന്നു : യു പി വിഭാഗം ഭരതനാട്യത്തിൽ ദേവാംഗന – ഉദ്ഘാടനം നാളെ

fairy tale

തൃശൂർ : ജില്ലാ കലോത്സവം വേദികൾ ഉണർന്നു. ഡിസംബർ 6, 7, 8, 9 തിയതികളിലായി തൃശൂർ ഹോളിഫാമിലി എച്ച് എസ് എസ് ൽ നടക്കുന്ന മുപ്പത്തിനാലാമത് തൃശൂർ ജില്ലാ കലോത്സവത്തിന് ഇന്നലെ തുടക്കമായി. സ്റ്റേജേതര ഇനങ്ങൾ പൂർത്തീകരിച്ചു വേദികൾ ഉണർന്നു. ഭാരതനാട്യം, കുച്ചുപ്പുടി, തിരുവാതിര, ഒപ്പന, കോൽക്കളി, ദഫ്, അറബന, വട്ടപ്പാട്ട് തുടങ്ങിയ ജനപ്രിയ ഇനങ്ങൾ മുഖ്യവേദികൾ കീഴടക്കി.

planet fashion

ഭാരതനാട്യം യു പി വിഭാഗത്തിൽ പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ വിദ്യാർത്ഥി ദേവാംഗന എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. നാളെ മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളിലും ദേവാംഗന മാറ്റുരക്കും. കൂളിമുറ്റം കിള്ളികുളങ്ങര വീട്ടിൽ ധനേഷ് സഗിന ദമ്പതികളുടെ മകളാണ് ദേവാംഗന.  ഒന്നാം ക്ലാസ് മുതൽ ഗിരീഷ് വലപ്പാടിന് കീഴിൽ നൃത്തം അഭ്യാസിക്കുന്നുണ്ട്. 

കലോത്സവം നാളെ രാവിലെ തൃശൂർ നിയോജകമണ്ഡലം എം എൽ എ പി ബാലചന്ദ്രൻ  ഉദ്ഘാടനംചെയ്യും. സിനി ആർട്ടിസ്റ്റ് ജയരാജ് വാര്യർ മുഖ്യഥിതിയാകും.

ഒൻപതിനു ശനിയാഴ്ച കലോത്സവത്തിന് തിരശീല വീഴും. സമാപന സമ്മേളനം തൃശൂർ മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്യും. ടി എൻ പ്രതാപൻ എം പി അധ്യക്ഷത വഹിക്കും.

Macare 25 mar

Comments are closed.