mehandi new

കൈയടി നേടി എൻ.എസ്.എസ് യൂണിറ്റിന്റെ ഗ്രീൻ പ്രോട്ടോകോൾ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ  : റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ സമൂഹ സേവന യജ്ഞവുമായി വിദ്യാർഥികൾ ശ്രദ്ധേയമായി. ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മുക്ത കലോത്സവം എന്ന ക്യാമ്പയിനുമായി മുന്നോട്ട് വന്നിരിക്കുന്നത് കലോത്സവം അരങ്ങേറുന്ന സ്‌കൂളുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരാണ്. ചാവക്കാട് ഗവ. ഹയർസെക്കന്ററി സ്‌കൂൾ, ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂൾ എന്നിവിടങ്ങളിലാണ് എൻ.എസ്.എസ് വിദ്യാർഥികളുടെ സേവനം. ലിറ്റിൽ ഫ്‌ളവർ കോൺവെന്റിൽ ഗൈഡ്‌സ് വിദ്യാർഥിനികളും ഹരിത പെരുമാറ്റച്ചട്ടത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ചൂടിൽ വലഞ്ഞവർക്ക് ദാഹശമനത്തിനായി സഞ്ചരിക്കുന്ന മോര് വെള്ളം എൻ.എസ്.എസ് കോ ഓർഡിനേറ്ററുടെ നേതൃത്വത്തിൽ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. ഫുഡ് സ്റ്റാൾ, പേപ്പർ പേനകൾ, തുണി-പേപ്പർ സഞ്ചികൾ എന്നിവ കുറഞ്ഞ നിരക്കിൽ വിൽപനയും നടത്തുന്നു. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി നൽകുന്നവർക്ക് പേപ്പർ ബാഗ് സമ്മാനമായി നൽകിയും സാധനങ്ങൾ വാങ്ങുന്നവരുടെ പേരെഴുതി സൂക്ഷിച്ചു നറുക്കെടുപ്പിലൂടെ സമ്മാനം നൽകിയും ശുചീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് ഈ വിദ്യാർത്ഥികൾ. ചുറ്റുപാടുകൾ പ്ലാസ്റ്റിക് മുക്തമാക്കാൻ സമൂഹത്തെ കൂടി ഭാഗഭാക്കാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനമെന്ന് ചാവക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ടി. ആർ. പ്രദീപ് പറയുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.