ജില്ലാ ശാസ്ത്രമേള : ഓവറോൾ നേടി പനങ്ങാട് എച്ച് എസ് എസ് – മമ്മിയൂർ എൽ എഫിന് രണ്ടാം സ്ഥാനം

ചാവക്കാട് : ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പനങ്ങാട് എച്ച് എസ് എസ്. 349 പോയിന്റ് കരസ്ഥമാക്കിയാണ് പനങ്ങാട് സ്കൂൾ ചാമ്പ്യൻ പട്ടം നേടിയത്. 305 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്തമാക്കി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ. 297 പോയിന്റ് നേടി എസ് എച്ച് സി എച്ച് എസ് എസ് ചാലക്കുടി മൂന്നാം സ്ഥാനം നേടി

1243 പോയിന്റ് നേടി ചാലക്കുടി ഉപജില്ലാ ഒന്നാമതെത്തി. 1218 പോയിന്റ് നേടി ഇരിങ്ങാലക്കുട ഉപജില്ലാ രണ്ടാം സ്ഥാനത്തും 1211 പോയിന്റോടെ തൃശ്ശൂർ ഈസ്റ്റ് മൂന്നാം സ്ഥാനം സ്വന്തമാക്കി.


Comments are closed.