വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ നായ കടിച്ചു – തെരുവുനായ ശല്ല്യം രൂക്ഷം

ചാവക്കാട് : ചാവക്കാട് മേഖലയിൽ തെരുവ്നായ ശല്യം രൂക്ഷം. കടപ്പുറംപഞ്ചായത്തിൽ വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ നായ കടിച്ചു പരിക്കേൽപിച്ചു.
പുതിയങ്ങാടി കുറുപ്പത്ത് ഷഫീറിന്റെ മകൻ ആദിലിനെ(13)നെയാണ് കഴിഞ്ഞ ദിവസം നായ ആക്രമിച്ചത്. വീടിനുള്ളിൽ ഉറങ്ങികിടക്കുകയായിരുന്ന ആദിലിനെ വീടിനകത്ത് കയറി തെരുവുനായ കടിച്ചു പരിക്കേല്പിക്കുകയായിരുന്നു.

കയ്യിലാണ് കടിയേറ്റിട്ടുള്ളത്. കൈ മുട്ടിനോട് ചേർന്ന് നായയുടെ പല്ല് ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴുമണിക്കായിരുന്നു സംഭവം. ആദിലിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

Comments are closed.