വീട്ടുപടിക്കൽ നിന്നിരുന്ന ബാലനെ തെരുവുനായ ആക്രമിച്ച് പരിക്കേല്പിച്ചു


തിരുവത്ര : വീട്ടുപടിക്കൽ നിന്നിരുന്ന ബാലനെ തെരുവുനായ ആക്രമിച്ച് പരിക്കേല്പിച്ചു. തിരുവത്ര ഇ എം എസ് നഗറിൽ പടിഞ്ഞാറ് വശം താമസിക്കുന്ന പേള മൊയ്തുവിന്റെ മകൻ നിസാബിനെ യാണ് തെരുവ് നായ ആക്രമിച്ച് പരിക്കേല്പിച്ചത്.
പതിനാല് വയസ്സുകാരനായ നിസാബ് വീട്ടുപടിക്കൽ നിൽക്കേ ഓടിവന്ന തെരുവ് നായ മുഖത്തും കൈകളിലും കടിച്ചു പരിക്കേല്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയതോടെ നായ ഓടിപ്പോയി. ഇന്ന് രാത്രി എട്ടര മണിയോടെയാണ് സംഭവം.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റ നിസാബിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരുന്നിന്റെ അഭാവം മൂലം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ നിർദേശിച്ചു.

Comments are closed.