മണത്തല മേഖല കോൺഗ്രസ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി അനുസ്മരണവും പുഷ്പാർച്ചനയും മണത്തലയിൽ ഗാന്ധിജി ഭവനിൽ നടത്തി . ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അധ്യക്ഷത വഹിച്ചു . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു . മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുബൈദ പാലക്കൽ മുഖ്യ പ്രഭാക്ഷണം നടത്തി . മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിത ശിവൻ ഗാന്ധിസ്മൃതി പ്രതിജ്ഞ ചൊല്ലി കൊടുത്തു . ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി എച്ച് റഹീം, മണ്ഡലം സെക്രട്ടറിമാർ സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ, കെ. എൻ സന്തോഷ് , ഇസഹാഖ് മണത്തല , മേഖല കമ്മിറ്റി സെക്രട്ടറി സി പി കൃഷ്ണൻ മാസ്റ്റർ , മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ , കമറുദ്ദീൻ പട്ടാളം എന്നിവർ സംസാരിച്ചു




Comments are closed.