mehandi new

ഗാർഹിക പീഡനം; ഭർതൃ വീട്ടുകാരുടെ സ്വത്തുവഹകൾ മരവിപ്പിച്ചു – കൊടിയ മർദ്ദനത്തിന് ഇരയാക്കി ഭർതൃ വീട്ടിൽ നിന്നും ഇറക്കിവിട്ട യുവതിക്ക് അനുകൂലമായി ഇടക്കാല കോടതി വിധി

fairy tale

ചാവക്കാട് : കൊടിയ മർദ്ദനത്തിനിരയാക്കി വീട്ടിൽ നിന്നും ഇറക്കി വിട്ട ഭർതൃവീട്ടുകാരോട് യുവതിയെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഭർതൃവീട്ടുകാരുടെ വഹകളും മറ്റും കൈമാറ്റം ചെയ്യരുതെന്നും ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്  വി ശാരിക സത്യൻ ഇടക്കാല കോടതി വിധിയിൽ ഉത്തരവിട്ടു. കൂടാതെ  ഭർതൃസഹോദരൻ പണയം വെച്ച യുവതിയുടെ സ്വർണാഭരണങ്ങൾ ഭർതൃവീട്ടുകാർക്ക് തിരിച്ചു നൽകുകയോ ലേലത്തിനു വെക്കുകയോ മറ്റോ ചെയ്യരുതെന്നും പണയം എടുത്ത സ്വകാര്യ സ്ഥാപനത്തിനോടും കോടതി ഉത്തരവിട്ടു.                      

ചാവക്കാട് പോക്കാക്കില്ലത്ത് വീട്ടിൽ ഷഹന ഗാർഹിക പീഡനനിയമ പ്രകാരം ഭർത്താവായ ചാഴൂർ കുളങ്ങര വീട്ടിൽ ഷിജാദ്, മാതാപിതാകളായ  അബ്ദുൽ കാദർ, ഷാജിത, സഹോദരൻ ബാദുഷ എന്നിവർക്കെതിരെ കൊടുത്ത ഗാർഹിക പീഡന നിയമപ്രകാരമുള്ള ഹർജിയിലാണ് ഉത്തരവ്. 

എതിർകക്ഷിയും ഭർത്താവുമായ ഷിജാദിനെ പറ്റി വിവാഹത്തിന് മുൻപ് വീട്ടുകാർ അനേഷിച്ചിരുന്നുവെങ്കിലും  മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന കാര്യവും ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന കാര്യവും ഹർജിക്കാരിയും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് പറയുന്നു. വിവാഹശേഷം അധികനാൾ കഴിയും മുൻപ് തന്നെ  ഭർത്താവിന്റെ  സ്വഭാവത്തിൽ ഗണ്യമായ മാറ്റങ്ങൾ  വരികയും ഹർജിക്കാരിക്ക് സൗന്ദര്യം കുറവാണെന്നും, വിവാഹസമ്മാനമായി കിട്ടിയ സ്വർണാഭരണങ്ങൾ കുറവാണെന്നും പറഞ്ഞ് കൂടുതൽ സ്വർണ്ണാഭരണങ്ങളും  പണവും ആവശ്യപ്പെട്ട് എതിർകക്ഷികൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പട്ടികജാതിയിൽപ്പെട്ട  ഹർജിക്കാരിയുടെ പിതാവിനെ ജാതിപ്പേര് വിളിച്ച് അപമാനിക്കാറുള്ളതാണെന്നും പരാതിയിൽ പറയുന്നു. ഭർതൃവീട്ടിൽ വെച്ചുള്ള കൊടിയ മർദ്ദനത്തെ തുടർന്ന് പലപ്പോഴും പരിക്കേൽക്കുമ്പോൾ ഹർജിക്കാരി മാതാപിതാക്കളെ വിളിച്ച് വരുത്തിയാണ്  ആശുപത്രിയിൽ പോകാറ്. വിവിധ സന്ദർഭങ്ങളിൽ പള്ളി കമ്മിറ്റിക്കാരും മറ്റും മധ്യസ്ഥത വഹിക്കുകയും  എതിർകക്ഷികൾ  മേലിൽ കക്ഷിയെ  ഉപദ്രവിക്കില്ല എന്ന് ഉറപ്പുകൾ നൽകിയിരുന്നുവെങ്കിലും അതൊന്നും പാലിക്കാതെ ഉപദ്രവങ്ങൾ തുടരുകയായിരുന്നു.  ഈയിടെ മകന്റെ മുൻപിൽ വെച്ച് വീണ്ടും ഉപദ്രവിക്കുകയും  വീട്ടിൽ നിന്നും ബലം പ്രയോഗിച്ച് ഇറക്കി വിടുകയും ചെയ്തു. തുടർന്ന് മാതാപിതാക്കൾ താമസിക്കുന്ന അഞ്ചങ്ങാടിയിലെ വാടകവീട്ടിൽ അഭയം തേടുകയായിരിന്നു. ഹർജിക്കാരിക്ക് അഭയം കൊടുത്ത മാതാവിന്റെ ഫോണിലേക്ക്  അശ്ലീല മെസ്സേജുകളും ഭീഷണികളും അയച്ചിട്ടുള്ളതിൽ പോലീസിൽ പരാതി നൽകിയെങ്കിലും ഭർത്താവും അനിയനും സ്റ്റേഷനിലെ സ്ഥിരം പ്രതികളായതിനാൽ  അവർക്കെതിരെ പോലീസ് നടപടികളൊന്നും എടുത്തില്ലെന്നും തുടർന്ന് ഹർജിക്കാരി അഡ്വക്കേറ്റ് സുജിത്  അയിനിപ്പുള്ളി മുഖാന്തിരം ചാവക്കാട്  മജിസ്‌ട്രേറ്റ്  കോടതിയിൽ  സ്വകാര്യ    അന്യായം ഫയലാക്കുകയായിരുന്നു.

planet fashion

Comments are closed.