കെജ്രിവാളിനെ തീഹാർ ജയിൽ കാണിച്ച് പേടിപ്പിക്കാമെന്ന് കരുതണ്ട – റാഫേൽ ടോണി
ചാവക്കാട് : സിവിൽ സർവീസിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് ത്യാഗ പൂർണ്ണമായ പൊതു പ്രവർത്തനത്തിൽ ഇറങ്ങിയ കെജ്രിവാളിനെ തീഹാർ ജയിൽ കാണിച്ച് പേടിപ്പിക്കാമെന്ന് കരുതണ്ടയെന്ന് ആംആദ്മി പാർട്ടി തൃശൂർ ജില്ലാ പ്രസിഡൻ്റ് റാഫേൽ ടോണി. ജനങ്ങളെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന നെറികെട്ട രാഷ്ട്രീയം ഇന്ത്യയിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി പാർട്ടി ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് സതീഷ് വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ ഇട്ടൂപ് മാത്യു മുഖ്യ പ്രഭാഷണം നിർവഹിച്ചു.
2025 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിലെ എല്ലാ വാർഡിലും മത്സരിക്കുവാനും ഇതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. പാർട്ടിയിലേക്ക് പുതുതായി ചേർന്ന രമേഷ്, രാജൻ, രാജേഷ് എന്നിവർക്ക് ജില്ലാ പ്രസിഡൻ്റ് റാഫേൽ ടോണി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. യൂത്ത് വിംഗ് തൃശൂർ ജില്ലാ പ്രസിഡന്റ് അലി ആസാദ്, ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് പോളി ഫ്രാൻസീസ്, നേതാക്കളായ ഷൈൽ ജോസ് ഗുരുവായൂർ, ജെയിംസ്, ജോൺസൻ പാലുവായി, സന്തോഷ് ഇരട്ടപ്പുഴ, സുഹൈബ് ചിന്നാലി, ബക്കർ കോലയിൽ, അഷറഫ് മന്ദലംകുന്ന്, റശീദ് അകലാട്, ആഷിഖ് അകലാട് എന്നിവർ പ്രസംഗിച്ചു.
Comments are closed.