mehandi new

ഡോക്ടർ എ അയ്യപ്പൻ ഫൗണ്ടേഷൻ
സ്കൂൾ ലൈബ്രറി ശാക്തീകരണ പരിപാടി

fairy tale

പാവറട്ടി : പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ ഡോക്ടർ എ. അയ്യപ്പൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മരുതയൂർ യു.പി സ്കൂളിലെ സ്കൂൾ ലൈബ്രറി ശാക്തീകരണ പരിപാടി യുടെ ഭാഗമായി വിദ്യാലയത്തിലേക്ക് പത്രങ്ങളും പുസ്തകങ്ങളും ഡോക്ടർ എ. അയ്യപ്പൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൈമാറി.

planet fashion

പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ് സിന്ധു അനിൽകുമാർ സ്കൂൾ ഹെഡ്മിസ്ട്രസ് ഫിലോമിനയ്ക്ക് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഫൌണ്ടേഷൻ ചെയർമാൻ അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു.

ഡോ. എ അയ്യപ്പൻ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ റാഫി നീലങ്കാവിൽ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് അമ്പാടി സ്വാഗതവും സ്കൂൾ ഒ.എസ്. എ സെക്രട്ടറിയായ ഷെഫീഖ് മരുതയൂർ നന്ദിയും പറഞ്ഞു. സംസ്കാരിക പ്രവർത്തകനായ
സുബ്രമണ്യൻ ഇരിപ്പശ്ശേരി, മണികണ്ഠൻ ചെമ്മണ്ണൂർ, അധ്യാപകരായ ഷാനിബ, ഷീല സേവ്യർ എന്നിവർ പ്രസംഗിച്ചു.

Jan oushadi muthuvatur

Comments are closed.