ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഡോ. ശിവകരൻ നമ്പൂതിരി (58) യെ തിരഞ്ഞെടുത്തു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാഞ്ഞാൾ തോട്ടം ഇല്ലത്തെ ഡോ. ശിവകരൻ നമ്പൂതിരി (58) യെ തിരഞ്ഞെടുത്തു. ഇപ്പോൾ കോട്ടയം ഉഴവൂർ കുറിച്ചിത്താനത്ത് താമസിക്കുന്ന ശിവകരൻ നമ്പൂതിരി ആയുർവേദ ഡോക്ടർ കൂടിയാണ്. ഉച്ചപൂജ കഴിഞ്ഞു നട തുറന്നതിന് ശേഷം ഇപ്പോൾ മേൽശാന്തി ചുമതല വഹിക്കുന്ന പൊട്ടക്കുഴി ഭവദാസ് നമ്പൂതിരിയാണ് നറുക്കെടുത്തത്.
ഭഗവാനെ സേവിക്കാൻ 40 പേരാണ് അപക്ഷിച്ചത് ഇതിൽ 39 പേരെ തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടി കാഴ്ചക്ക് ക്ഷണിച്ചെങ്കിലും 33 പേരാണ് ഹാജരായത്. ഇവരിൽ നിന്നും യോഗ്യരായ 28 പേരാണ് നറുക്കെടുപ്പിൽ ഉൾപ്പെട്ടത്
ആയുർ വേദത്തിന് പുറമെ സാമ വേദത്തിലും പാണ്ഡിത്യമുള്ള ശിവകരൻ നമ്പൂതിരി പാഞ്ഞാൾ അതിരാത്രത്തിന്റെ നേതൃത്വം വഹിക്കുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാമവേദം പഠിപ്പിക്കുന്നതിനുള്ള പാഠശാല കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ്ണ ക്ഷേത്രിൽ പ്രവർത്തിക്കുന്നു
തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനുശേഷം മാർച്ച് 31 ന് അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും. വലായ്മയായതിനാൽ നിലവിലെ ക്ഷേത്രം മേൽശാന്തി ഡോ. കിരൺ ആനന്ദ് നമ്പൂതിരിക്ക് ചടങ്ങിൽ പങ്കെടുക്കാനായില്ല.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.ആർ ഗോപിനാഥ്, വി.ജി. രവീന്ദ്രൻ
അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Comments are closed.