ലഹരിമുക്ത കേരളം എൽ എൻ എസ് മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു
ഒരുമനയൂർ : ലഹരി നിർമ്മാർജ്ജന സമിതി (LNS) കേരള യുടെ ആഭിമുഖ്യത്തിൽ ‘ലഹരിമുക്ത കേരളം’ കാമ്പയിനിൻ്റെ ഭാഗമായി എൽ എൻ എസ് തൃശൂർ ജില്ലാ കമ്മറ്റിയുടേയും ഗുരുവായൂർ നിയോചകമണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിൻ്റെ മദ്യനയത്തിൽ പ്രതിഷേധിച്ചു കൊണ്ടും
ഇനിയും സംസ്ഥാനമാകെ മദ്യശാലകൾ വ്യാപകമാക്കാനുള്ള കേരള സർക്കാർ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും കേരള മുഖ്യമന്ത്രിക്ക് പ്രതിഷേധക്കത്തുകൾ അയച്ചു.
ഒരു മനയൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച യോഗത്തിൽ
ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അബ്ദു ഇല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല .ജന സെക്രട്ടറി ജലീൽ പാവറട്ടി സ്വാഗതം പറഞ്ഞു.
എം ഇ എസ് ചാവക്കാട് താലൂക്ക് പ്രസിഡണ്ടും അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ടുമായ ജമാൽ പെരിബാടി മുഖ്യ പ്രഭാഷണം നടത്തി. ഗുരുവായൂർ മണ്ഡലം സെക്രട്ടറി അബൂബക്കർ നന്ദി പ്രകാശിപ്പിച്ചു.
ജില്ലാ ട്രഷറർ. മുഹമ്മദാലി ഹാജി (ഷിഫാസ്), കടപ്പുറം പഞ്ചായത്ത് കെ എം സി സി പ്രതിനിധി ആർ ഒ ബക്കർ, മണ്ഡലം ട്രഷറർ ഹംസക്കുട്ടി ഹാജി, ജില്ലാ സമിതി അംഗം കാദർ ഹാജി തൊട്ടാപ്പ്, ചന്ദ്രിക പ്രാദേശീക ലേഖകൻ അബ്ദു ചേറ്റുവ എന്നിവർ സംബന്ധിച്ചു.
Comments are closed.