ലഹരി, സൈബർ കുറ്റകൃത്യങ്ങൾ – ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം അർദ്ധ വാർഷികയോഗത്തോടനുബന്ധിച്ച് ലഹരി, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ ഹാളിൽ നടന്ന യോഗം ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രീതാ ബാബു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ കെ അലി റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ കെ കെ വേണു, വി കെ ഷാജഹാൻ, കെ ആർ രമേശ്, കെ എസ് ബിജു, എൻ ബാബു, കെ ജി ഉണ്ണികൃഷ്ണൻ, ഷാജി നരിയംപുള്ളി, അലി കാർഗിൽ, കെ ആർ സുബ്രൻ, കെ എ സതീശൻ, കെ ഡി ഹിരൻ, എ എ ബിജേഷ്, എ ഡി റെജി എന്നിവർ പ്രസംഗിച്ചു.

Comments are closed.