ഡി വൈ എഫ് ഐ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ഗുരുവായൂർ : സ്റ്റാൻഡ് ഫോർ സെക്കുലർ ഇന്ത്യ മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനം ആചരിച്ചു. ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് സെക്രട്ടറി എറിൻ ആന്റണി ഉദ്ഘാടനം ചെയ്തു. ഗുരുവായൂരിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനടത്തി. ഗാന്ധി അനുസ്മരണവ യോഗം സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ പ്രജീഷ്, ദേവിക ദിലീപ്, വിശാൽ ഗോപാലകൃഷ്ണൻ, കെ അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.