എടക്കഴിയൂർ മഹല്ല് മെറിറ്റ് ഡേ – വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകി

എടക്കഴിയൂർ : എടക്കഴിയൂർ മഹല്ലിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും, യു എ ഇ യിൽ ഉന്നത വിജയം കരസ്തമാക്കി ഗോൾഡൻ വിസ ലഭിച്ച വിദ്യാർത്ഥികളെയും, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചതിനു യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ച മഹല്ല് നിവാസികളെയും, സി എ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിയെയും എടക്കഴിയൂർ മഹല്ല് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.

മഹല്ല് മുദറിസ് താജുദ്ധീൻ അഹ്സനിയുടെ പ്രാർഥനയോടെ ആരംഭിച്ച സിങ്കപ്പൂർ പാലസ് ഹാളിൽ സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടിയിൽ മഹല്ല് പ്രസിഡന്റ് ആർ. വി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് ദാരിമി അരീമ്പ്ര ഉദ്ഘാടനം നിർവ്വഹിച്ചു. ജാഫർ ചേലക്കര വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നടത്തി. തുടർന്ന് വിജയികൾക്കുള്ള മൊമെന്റോ ചാവക്കാട് സബ് ഇൻസ്‌പെക്ടർ കണ്ണൻ പി, കമ്മിറ്റി അംഗങ്ങളായ മാമുട്ടി ഹാജി, എം. കുഞ്ഞിമുഹമ്മദ്, നാസ്സർ കല്ലിങ്ങൽ, എ. ഇബ്രാഹിംകുട്ടി, ബക്കർ ആലുങ്കൽ, ഹുസൈൻ കെ. വി, മൊയ്‌ദു ഹാജി വി. പി, നസീം പുളിക്കുന്നത്ത്, ഹുസൈൻ പി. വി, മുജീബ് പുളിക്കുന്നത്ത്, സി. അബ്ദുൽ ജബ്ബാർ, അലി ഹാജി നായരടിക്കൽ എന്നിവർ വിതരണം ചെയ്തു.
മഹല്ല് ട്രഷറർ സിദ്ധീഖ് ഹാജി നാലകത്തു, വൈസ് പ്രസിഡന്റ്റുമാരായ മരക്കാർ ഹാജി, അസീസ് പുളിക്കുന്നത്ത്, ജോ. സെക്രട്ടറി കെ. കെ. ഹംസക്കുട്ടി എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
മഹല്ല് സെക്രട്ടറി കെ. വി. മൊയ്‌ദുട്ടി ഹാജി സ്വാഗതവും പ്രോഗ്രാം കൺവീനറും ജോ. സെക്രട്ടറിയുമായ പി. കെ. ജാഫർ ഹാജി നന്ദിയും പറഞ്ഞു.

Comments are closed.