ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്‌കൂളിലെ പൂർവ വിദ്യാര്‍ത്ഥി, അധ്യാപക സംഘടനായ
സ്‌നേഹധാര ചാരിറ്റബ്ൾ സൊസൈറ്റി ജനറൽ ബോഡി യോഗം പൂർവ വിദ്യാർത്ഥിയായ മണത്തല ഗവ.ഹയർസെക്കണ്ടറി പ്രിന്‍സിപ്പൽ പി.പി. മറിയക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും വിപുലമായ സംഗമം സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ഇതിൻറെ ഭാഗമായി സ്വാഗത സംഘം രൂപവത്ക്കരണം വ്യാഴാഴ്ച്ച വൈകുന്നേരം 3.30 ന് നടക്കും. കെ.എം ഹൈദരലി, പി.സി.എ. കരീം, എ. അബ്ദുള്ളക്കുട്ടി, സി.പി. ധര്‍മ്മരത്‌നം, വി. ബക്കര്‍, കേശുകുട്ടന്‍, എം.വി ഷക്കീർ, റഷീദ് കല്ലിങ്ങൽ, കയ്യുമ്മു എന്നിവർ സംസാരിച്ചു.