പുന്നയൂർക്കുളം : 2016-2017 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള സൈക്കിള്‍ വിതരണം ചെയ്തു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീപ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന അദ്ധ്യക്ഷധ വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസ, പുന്നയൂര്‍ക്കുളം പഞ്ചായത്ത് അംഗങ്ങള്‍ കെ.എസ്.ഭാസ്ക്കരന്‍, ഫാരിഖ്.യു.എം, ജാസ്മിന്‍ ഷെഹീര്‍, ഇന്ദിര പ്രഭുലന്‍ എന്നിവര്‍ സംസാരിച്ചു.