mehandi new

എടക്കഴിയൂര്‍ സ്കൂളില്‍ ഐ ടി ലാബ് ഉദ്ഘാടനം ചെയ്തു

fairy tale

എടക്കഴിയൂര്‍ : ഓള്‍ പ്രമോഷന്‍ നടപ്പിലാക്കിയത് മൂലം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പുറകോട്ടു പോകുന്ന അവസ്ഥ ഉണ്ടാകാതെ അദ്ധ്യാപകടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സവിശേഷ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് ശ്രീ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ. എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളിലെ ഐ ടി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആര്‍ പി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ വി ഒ ജെയിംസ്, മാനേജര്‍ ആര്‍ പി സിദ്ദിഖ് , വി എച്ച് എസ് ഇ പ്രിൻസിപ്പല്‍ ഷീന്‍ , അധ്യാപകരായ എന്‍ ജെ ജെയിംസ്, ഹംസ എന്നിവര്‍ പ്രസംഗിച്ചു.

Ma care dec ad

Comments are closed.