mehandi new

എടക്കഴിയൂര്‍ ബൈക്കപകടം – ചികിത്സയിലിരുന്ന യുവാവ് മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

shukkur viliyancode accident deathചാവക്കാട് : എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വെളിയങ്കോട് സ്വദേശി കുറ്റ്യാട്ടില്‍ പരേതനായ ശംസുദ്ധീന്‍ മകന്‍ ശുക്കൂര്‍ (23)ആണ് മരിച്ചത്. ഇന്ന് രാവിലെ തൃശൂരിലെ      സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വെളിയങ്കോട് കറുപ്പം വീട്ടില്‍ സയ്യിദ് മുഹമ്മദ്‌ റൈസ് (21) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.  മരിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ച ഒരുമണിയോടെയാണ് അപകടമുണ്ടായത്.  വട്ടെകാട് നേര്ച്ച കണ്ടു തിരികെ പോകുമ്പോഴാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ തിരുവത്ര സ്വദേശി ചങ്ങനശ്ശേരി അലി മകന്‍ മുസ്തഫ ചികിത്സയിലാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.