Header

എടക്കഴിയൂർ നേർച്ച – അയ്യപ്പു സ്വാമിയുടെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടു

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി.
എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ അയ്യപ്പുവിന്റെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടു.

എടക്കഴിയൂർ നേർച്ചയുടെ ആദ്യ കാഴ്ച്ച പാരമ്പര്യമായി കൊഴപ്പാട്ട് തറവാട്ടിൽ നിന്നുമാണ് പുറപ്പെടാറ്. വർഷങ്ങളായി ആദ്യകാഴ്ച്ചക്ക് നേതൃത്വം നൽകിയിരുന്ന അയ്യപ്പു സ്വാമി രണ്ടു വർഷം മുൻപാണ് മരിച്ചത്. ഒരാഴ്ചത്തെ വൃതവും മറ്റു ചടങ്ങുകൾക്കും ശേഷമാണ് ആദ്യ കാഴ്ച്ച പുറപ്പെടുക.
അയ്യപ്പു സ്വാമിയുടെ മക്കളായ രാജു, ബാബു മറ്റു കുടുംബാംഗങ്ങളും ചേർന്ന് ആദ്യകാഴ്ച്ചക്ക് വേണ്ട കുടുംബ ചടങ്ങുകൾ നിർവഹിച്ച് ആനയും ബാൻഡ് വാദ്യവുമായി ആദ്യ കാഴ്ച്ച പുറപ്പെട്ടു.

ഇന്നും നാളെയുമായി തെക്ക് വടക്ക് ഭാഗങ്ങളിൽ നിന്നും വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കാഴ്ചകൾ ഉണ്ടാകും.

ഇന്ന് വടക്ക് ഭാഗത്ത്‌ നിന്നും ഹ്യുമെൻസ് വളയംതോട്, ടീം ഓഫ് 86, അവിയൂർ ഫെസ്റ്റ് എന്നീ കാഴ്ചകൾ ഉണ്ടാകും.
തെക്ക് ഭാഗത്ത്‌ നിന്ന് വൈകുന്നേരം നാലുമണിയോടെ ആരംഭിക്കുന്ന സ്കോർപ്യൻസ് കാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ ജാറത്തിൽ എത്തിച്ചേരും.

പ്രധാന ദിനമായ എട്ടാം തിയതി ഞായറാഴ്ച വടക്ക് തെക്ക് ഭാഗങ്ങളിൽ നിന്നും പത്തു മണിയോടെ പുറപ്പെടുന്ന കൊടിയേറ്റ കാഴ്ചകൾ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ജാറം അങ്കണത്തിൽ എത്തിച്ചേരും. പിന്നീട് തയ്യാറാക്കി നിറുത്തിയ കൊടിമരങ്ങളിൽ തെക്ക് വടക്ക് വിഭാഗം കൊടികൾ ഉയർത്തും.
വൈകീട്ട് നാലുമണിയോടെ ആരംഭിക്കുന്ന നാട്ടുകാഴ്ച്ച ആറുമണിക്ക് ജാറത്തിൽ എത്തി സമാപിക്കും.

തുടർന്ന് രാത്രികാഴ്ചകൾ ആരംഭിക്കും.
തെക്ക് ഭാഗത്ത് നിന്ന് സ്പാർട്ടക്സ് അതിർത്തി, പുല്ലംചിറ അതിർത്തി, സെനിത് അതിർത്തി, അഫിയൻസ് തെക്കേ മദ്രസ ബീച്ച്, റിബൽസ് ചങ്ങാടം റോഡ്, യൂത്ത് പവർ ചങ്ങാടം റോഡ് എന്നീ കാഴ്ചകൾ ഉണ്ടാകും.
വടക്ക് ഭാഗത്ത്‌ നിന്ന് വൈകീട്ട് 06.15 ന് ടീംസ് ഓഫ് പഞ്ചവടി ബി ടീം കാഴ്ച സിങ്കപ്പൂർ പാലസ് പരിസരത്തു നിന്നും ആരംഭിച്ച് ഏഴുമണിയിടെ ജറാത്തിൽ പ്രവേശിക്കും. ടീംസ് ഓഫ് പഞ്ചവടി എ ടീം, മഷാഹി ഫെസ്റ്റ്, സിറ്റി ഗയ്സ് ഹൈസ്‌കൂൾ, കാജാ ഫെസ്റ്റ്, ഡി സോൺ നാലാം കല്ല്, ന്യൂ ഫ്രണ്ട്സ് പഞ്ചവടി, അരിസോന നാലാം കല്ല് തുടങ്ങിയ കാഴ്ചകളും ഉണ്ടാകും. തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് മുൻപായി കാഴ്ചകൾക്കും വാദ്യഘോഷങ്ങൾക്കും സമാപനമാകും.

thahani steels

Comments are closed.