അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനത്തിൽ എടക്കഴിയൂർ പഞ്ചവടി കടൽ തീരം ശുചീകരിച്ചു
എടക്കഴിയൂർ : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണദിനത്തോടനുബന്ധിച്ച് മറൈൻ വേൾഡ് പബ്ലിക് അക്വാറിയം മാനേജ്മെന്റ് ആന്റ് സ്റ്റാഫുകളുടെ നേതൃത്വത്തിൽ എടക്കഴിയൂർ പഞ്ചവടി കടൽതീരം ശുചീകരണവും റാലിയും സംഘടിപ്പിച്ചു.
സമുദ്രതീരങ്ങളെ പോളിത്തീൻ മുക്തമാക്കുന്നതിന്റെ ഭാഗമായി ആഗോള തലത്തിൽ എല്ലാ വർഷവും നടക്കാറുള്ള സമുദ്ര തീര ശുചീകരണ ദിനം( ഇന്റർനാഷണൽ കോസ്റ്റൽ ക്ലീൻഅപ് ഡേ) രാജ്യമൊട്ടാകെ ആചരിച്ചു.
കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് എല്ലാവർഷവും പരിപാടി നടത്താറുള്ളത്. ഇത്തവണ കേന്ദ്ര സർക്കർ മിനിസ്ട്രി ഓഫ് എർത്ത് സയൻസ്, മിനിസ്ട്രി ഓഫ് ഫോറസ്റ്റ് സയൻസ്, എൻസിസി, എൻഎസ്എസ്, മത്സ്യപ്രവർത്തക സംഘം, പരിസ്ഥിതി സംരക്ഷണ സമിതി ഉൾപ്പെടെയുള്ളവരും പങ്കാളികളായി.
ഫൈസൽ (മറൈൻ വേൾഡ് സി.ഇ.ഒ), ഇസ്മായിൽ ആർ. ഒ (ചെയർമാൻ), നാസർ (വൈസ്ചെയർമാൻ), നൗഷർ (എം.ഡി ), നിഷീദ് (മാനേജർ ), അർഷീന (എച്.ആർ മാനേജർ), ഷക്കീല (ഫിനാൻസ് മാനേജർ), ഗ്രീൻ ഹാബിറ്റാറ്റ് ടർട്ടിൽ കൺസർവേഷൻ ഫീൽഡ് ഓഫീസർ സലീം ഐഫോക്കസ് എന്നിവർ നേതൃത്വം നൽകി.
Comments are closed.