ലഹരിക്കെതിരെ രഹസ്യ വിവരങ്ങൾ കൈമാറാനുള്ള നമ്പറുകളുമായി എടക്കഴിയൂർ സ്കൂൾ എസ് പി സി

എടക്കഴിയൂർ: ലഹരിമരുന്ന് മാഫിയക്കെതിരെ കേരള സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് രഹസ്യ വിവരങ്ങൾ കൈമാറാനുള്ള ഫോൺ നമ്പറുകൾ ജനങ്ങളിലെത്തിച്ച് എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (SPC). ലഹരിവിരുദ്ധ വേട്ട ശക്തമാക്കുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേഡറ്റുകൾ ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.സ്കൂൾ പരിസരത്തെ വിവിധ വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോ തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരെ നേരിൽക്കണ്ട് കേഡറ്റുകൾ ഓപ്പറേഷൻ തൂഫാന്റെ നമ്പറുകൾ പരിചയപ്പെടുത്തുകയും ലഹരിവിരുദ്ധ സന്ദേശം കൈമാറുകയും ചെയ്തു.ലഹരി സംബന്ധമായ വിവരങ്ങൾ രഹസ്യമായി അറിയിക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ ഫോൺ നമ്പർ അടങ്ങിയ പോസ്റ്ററുകളുടെ വിതരണോദ്ഘാടനം സ്കൂൾ അധികൃതർ ചേർന്ന് നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഡോ. ആർ. പി. അബ്ദുൽ ഹക്കീം, പ്രിൻസിപ്പാൾ സജിത്ത് മാസ്റ്റർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷീൻ മാസ്റ്റർ, വൈസ് പ്രിൻസിപ്പാൾ ജോഷി മാസ്റ്റർ എന്നിവർ ചേർന്ന് നമ്പറുകൾ അടങ്ങിയ പോസ്റ്ററുകൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കൈമാറി.


Comments are closed.