mehandi banner desktop

​വി. കെ. കൃഷ്ണൻ അനുസ്മരണവും കരിയർ ഗൈഡൻസ് സെമിനാറും ജൂൺ 28-ന് മരുതയൂരിൽ

fairy tale

മരുതയൂർ: പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന വി. കെ. കൃഷ്ണൻ അനുസ്മരണയോഗം, അവാർഡ് ദാനം, അനുമോദനസദസ്സ്, കരിയർ ഗൈഡൻസ് സെമിനാർ എന്നിവ ജൂൺ 28 ഞായറാഴ്ച മരുതയൂരിൽ നടക്കും. ശ്രീനാരായണ ഗുരുദേവ യുവജന സംഘം മരുതയൂരിന്റെ ആഭിമുഖ്യത്തിൽ രാവിലെ 9.30 മുതൽ മരുതയൂർ ജി.യു.പി. സ്കൂളിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.​അഡ്വ. സുജിത് അയിനിപ്പുള്ളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. ടി. എൻ. മായാദാസ് മുഖ്യാതിഥിയായിരിക്കും.​2025-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കലാസംവിധായകനുള്ള പുരസ്കാരം നേടിയ അജയൻ ചാലിശ്ശേരിയെ ചടങ്ങിൽ ആദരിക്കും. മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യവും മാജിക് ഫ്രെയിംസ് സി.ഇ.ഒ.യുമായ സെന്തിൽ രാജേഷ് അനുമോദന സദസ്സിൽ പങ്കെടുക്കും.​വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ വെച്ച് നടക്കും. സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖർ വി. കെ. കൃഷ്ണന്റെ സ്മരണകൾ പങ്കുവെച്ച് സംസാരിക്കും.​വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഭാവി ജീവിതം കെട്ടിപ്പടുക്കുന്നതിനായി മാർഗനിർദേശം നൽകുന്ന കരിയർ ഗൈഡൻസ് സെമിനാറും ഇതിന്റെ ഭാഗമായി നടക്കും. പ്രമുഖ മോട്ടിവേഷനൽ ട്രെയിനർ സച്ചിൻ ബാബു നയിക്കുന്ന “ നാളെയെ നയിക്കാം “ എന്ന സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്:​📞 7306255044, 📞 9846206550.​ പാവറട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സരിത രാജീവ്, സുകുമാരൻ അമ്പാടി, കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് മനോഹരൻ പാവറട്ടി, ഗീത സഹദേവൻ, ഡോ. ജഗത് സുരേന്ദ്രൻ, ഷെഫീക് മരുതയൂർ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് യുവജനസംഘം പ്രവർത്തകരായ അജീഷ് അമ്പാടി, ജിജേഷ് നമ്പാത്ത് എന്നിവർ അറിയിച്ചു.

planet fashion

Comments are closed.